കരസേനയിൽ അഗ്നിവീർ ആകാം: യോഗ്യത പത്താം ക്ലാസ്സ്
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം.അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്‌ട്രേഷൻ 2024 മാർച്ച് 21 വരെ. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു. ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ …