ി , ിി ി

ി , ിി ി

പുഴയ്ക്കല്‍ ഐ.സി.ഡി.എസ് പ്രോജക്ടില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളില്‍ അടുത്ത മൂന്നുവര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായ വനിതകളാകണം.

പൂരിപ്പിച്ച അപേക്ഷ 2023 നവംബര്‍ ഒന്നു മുതല്‍ 15 വരെ പുഴയ്ക്കല്‍ ഐസിഡിഎസ് ഓഫീസില്‍ നേരിട്ടോ രജിസ്ട്രേഡായി തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04872307516, 8281999227.

വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരുമായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവ് അനുവദിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top