സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗക്കാർക്ക് കെടാവിളക്ക് സ്‌കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം. സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. വിവരങ്ങൾക്ക്: egrantz.kerala.gov.in 0471-2727379.
സർക്കാർ / എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒബിസി. വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. മുൻവർഷം വാർഷിക പരീക്ഷയിൽ 90% ഉം, അതിൽ കൂടുതൽ മാർക്കും, ഹാജരും, 2.50 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്.
കെടാവിളക്ക് സ്‌കോളർഷിപ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് 50% കേന്ദ്ര സഹായത്തോടെ അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാർ “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.
വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 നവംബർ 15. ലഭ്യമായ അപേക്ഷകൾ സ്ക്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടലിലൂടെ 2023 നവംബർ 30 വരെ ഓൺലൈൻ വഴി ഡാറ്റാ എൻട്രി പൂർത്തീകരിച്ച് സമർപ്പിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.