കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2024 ഫെബ്രുവരി 24 ശനിയാഴ്‌ച പകൽ 9 മുതൽ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന “കരിയർ എക്സ്പോ 2024″ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in)നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിൽ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474

Candidate Registration Link– https://forms.gle/aaoeaXhimgihxrcZ9

Employer Registration Link –https://forms.gle/BzPHDD3CynQgUxAN7

കേരള സംസ്ഥാന യുവജന കമ്മീഷന്‍

കേരള സംസ്ഥാന യുവജന കമ്മീഷൻ : യുവാക്കാളെ വിദ്യാസമ്പന്നരാക്കന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും യുവാക്കളുടെ അവകാശങ്ങളുടെ സംരക്ഷകനായി വര്‍ത്തിക്കുന്നതിനും ആയി രൂപീകരിക്കപ്പെട്ടതാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. നമ്മുടെ യുവാക്കളുടെ അപരിമേയമായ കഴിവുകള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പ്രയോജനപ്പെടുത്തുവാനായാല്‍ രാജ്യ പുരോഗതിക്ക് ലക്ഷ്യം വച്ചിട്ടുള്ള മഹത്തായ ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയുന്നതാണ്.

1 thought on “കേരള സംസ്ഥാന യുവജന കമ്മീഷൻ”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top