ചങ്ങനാശ്ശേരി :- വിശ്വകർമ്മ സർവീസ് സൊസൈറ്റി യുത്ത് ഫെഡറേഷൻ സംസ്ഥാന ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. വിശ്വകർമ്മ ഭവനിൽ 22 .10.2023 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് സംസ്ഥാന പ്രസിഡന്റ് ശ്രീ. ടി.ആർ. മധു അധ്യക്ഷത വഹിച്ചു ആരംഭിച്ച തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന സെക്രട്ടറി ശ്രീ. വിനോദ് തച്ചുവേലിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് സംസ്ഥാന കൗൺസിലർ പി. റ്റി. രംഗനാഥൻ വരണാധികാരിയായി യുവജനഫെഡറേഷൻ സംസ്ഥാനതത്തിൽ 15 അംഗ കമ്മറ്റിയടങ്ങുന്ന യുവജന നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി കൂടാതെ 3 ജോയിൻ സെക്രട്ടറിമാർ ഉൾപ്പെടുന്ന മേൽഘടകം തിരഞ്ഞെടുക്കുകയും ചെയ്യ്തു. ഭാരവാഹികളുടെ വിവരങ്ങൾ ചുവടെ :
- പ്രസിഡന്റ് – ശ്രീ. സുനിൽകുമാർ സി.കെ., പത്തനംതിട്ട – +91 95446 66836
- ജന: സെക്രട്ടറി– ശ്രീ. പ്രശാന്ത് കോക്കാടയിൽ, ആലപ്പുഴ – +91 6238 104 944
- ഖജാൻജി – ശ്രീ. പ്രവീൺ പ്രസാദ്, കോട്ടയം – +91 80862 72207
- വൈസ് പ്രസിഡന്റ് – ശ്രീ. വാരിക്കോലിൽ സുരാജ് വാരിക്കോലിൽ, അലപ്പുഴ
- ജോയിൻ സെക്രട്ടറി– കുമാരി. ആര്യ മോഹനൻ, പത്തനംതിട്ട
- ജോയിൻസെക്രട്ടറി – കുമാരി. ആഷ്മി ഷാജി, കോട്ടയം
- ജോയിൻസെക്രട്ടറി – ശ്രീ. ശ്യാം, തൃശൂർ
വിശ്വകർമ്മ സർവീസ് സൊസൈറ്റി യുത്ത് ഫെഡറേഷൻ ഭാരവാഹികളെ യോഗം അംഗീകരിക്കുകയും ചുമതല കൈമാറുകയും ചെയ്യ്തു. സംസ്ഥാന കൗൺസിലർ പി. റ്റി. രംഗനാഥന്റെ നന്ദി പ്രകാശനത്തോട് കൂടി യോഗം അവസാനിച്ചു.