Kerala Government ഫീമെയില്‍ വാര്‍ഡനെ ആവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നെടുംകണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഫീമെയില്‍ വാര്‍ഡനെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടക്കും. എസ്എസ്എല്‍സി പാസായ, 55 വയസില്‍ താഴെ പ്രായമുളള, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വൃുവില്‍ പങ്കെടുക്കുന്നവര്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ,് പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297
Kerala Government എസ് സി പ്രൊമൊട്ടര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുനടക്കും. പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായിട്ടുളള 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വൃുവില്‍ പങ്കെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297.
Kerala Government മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും, ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 27 ന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. രാത്രികാല സേവനത്തിന് താല്‍പര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.
ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് അഭിമുഖം 28 ന്
നാഷണൽ ആയുഷ് മിഷൻ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും നവംബർ 28 രാവിലെ 10 ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് പാസായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. രണ്ട് ഒഴിവുകൾ. പ്രതിമാസ വേതനം 14700 രൂപ. പ്രായ പരിധി 40 വയസ്സ്, താല്പര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ : 0484-2919133
ജോലി ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കുന്നതാണ്. ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിംഗ്/പ്രൂഫ് റീഡിങ്/ഡിറ്റിപി/പേജ് ലേ ഔട്ട് ആ൯്റ് പബ്ലിക്കേഷ൯ ഓഫ് ബുക്ക്സ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള 18-36 പ്രായപരിധിയിമുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 02/12/2023 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.
ജൂനിയർ റസിഡ൯്റ് കരാർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡ൯്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർഥികൾ 24ന് മുമ്പായി യോഗ്യത (എംബിബിഎസ് ), വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
ജോലി ഒഴിവ്
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നു. പ്രതിമാസം 41,000 രൂപയാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
വജ്ര ജൂബിലി ഫെല്ലോഷിപ്പ്: കോ-ഓർഡിനേറ്റർ ഒഴിവ്
സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേറ്ററെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു വർഷക്കാലയളവിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 32560 രൂപ പ്രതിമാസ കരാർവേതനത്തോടെയാകും നിയമനം. കലാ സാഹിത്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ വേണ്ടത്ര കഴിവ് തെളിയിച്ചിട്ടുള്ളതുമായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2478193. ഇ-മെയിൽ: culturedirectoratec@gmail.com.
ട്രെയിനി സ്റ്റാഫ് ; കൂടിക്കാഴ്ച 30 ന്
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763.