SBI ി 5447 ി

SBI ി 5447 ി

SBI Recruitment 2023

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ( State Bank of India Officer Recruitment) സർക്കിൾ ബേസ്‌ഡ് ഓഫിസർ ആകാം. 5447 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 12 വരെ അയയ്ക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവ്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്‌ഞാനം വേണം. www.bank.sbi, www.sbi.co.in വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.

ശമ്പളം : 36,000-63,840 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം

പ്രായം: 2023 ഒക്ടോബർ 31ന് 21-30. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും (പട്ടികവിഭാഗം-15, ഒബിസി-13) വർഷം ഇളവ്. വിമുക്‌തഭടൻമാർ ക്കും ഇളവുണ്ട്

പ്രാദേശിക ഭാഷാജ്‌ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) ഉണ്ടായിരിക്ണം.

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴി എഴുത്തുപരീക്ഷ ജനുവരിയിൽ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ഫീസ്: 750 രൂപ. പട്ടികവിഭാഗം, അംഗപരി മിതർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. www.bank.sbi, www.sbi.co.in വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേ ക്ഷിക്കാം.

SBI Recruitment 2023 അവസാന തീയതി : 2023 ഡിസംബർ 12

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top